ആലപ്പുഴ:കുന്നംകുളത്തു നടന്ന സംസ്ഥാന സ്‌കൂൾ ഗണിതശാസ്‌ത്രോത്സവത്തിൽ ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂളിലെ ഉസ്മാൻ എ.ആശാനും,എം.എ മുഹമ്മദ് ഫവാസും ഗ്രൂപ്പ് പ്രൊജക്ടിൽ എ.പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
സ്‌കൂൾ പ്രിൻസിപ്പൽ ടി.എ അഷറഫ് കുന്ന് ആശാന്റെയും മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂൾ അദ്ധ്യാപിക കെ.ഹഫ്സയുടെയും മകനാണ് ഉസ്മാൻ എ.ആശാൻ..വടുതല ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ അൻസാരിയുടെയും ആര്യാട് വി.എച്ച്.എസ്.എസ് അദ്ധ്യാപിക ഷാജിറയുടെയും മകനാണ് എം.എ മുഹമ്മദ് ഫവാസ്.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ കുമാർ,ഗണിത ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി കെ.ശ്യാം കുമാർ,ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ എ.എം.നസീർ, പി.ടി.എ പ്രസിഡന്റ് എസ്.എം അസ്ലം,പ്രിൻസിപ്പൽ ടി.എ അഷറഫ് കുഞ് അശാൻ എന്നിവർ വിജയികളെ അഭിനന്ദിച്ചു.