ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കറിന്റെ 47-ാംമത് ചരമവാർഷിക ദിനം 7ന് യൂണിയൻ സൗധത്തിൽ സമുചിതമായി ആചരിക്കും. സമൂഹപ്രാർത്ഥന, പുഷ്പാർച്ചന എന്നിവയ്ക്ക് ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങൾ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.