ആലപ്പുഴ: വ്യാജ പ്ളംബർമാർ നൽകിയ വാട്ടർ കണക്ഷനുകൾ കണ്ടെത്താൻ പരിശോധന തുടങ്ങി. ആലപ്പുഴ പി.എച്ച് ഡിവിഷന്റെ അധീനതയിലുള്ള സ്ക്വാഡുകൾ ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിലെ കണക്ഷൻ സംബന്ധമായ രേഖകൾ പരിശോധിച്ചു. കുറ്റകാർക്കെതിരെ വരുംദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.