ഹരിപ്പാട്: ഹരിപ്പാട് ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് മുതൽ എട്ടു വരെ ചേപ്പാട് പി.എം.ഡി.യു.പി.സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10ന് കലോത്സവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങൾ കോമഡി സ്റ്റാർ ഫെയിം മധു പുന്നപ്ര ഉദ്ഘാടനം ചെയ്യും. ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ രാമചന്ദ്രൻ അദ്ധ്യക്ഷയാകും. പി.എം.ഡി.യു.പി സ്കൂൾ മാനേജർ ഫാ.കോശി മാത്യു അനുഗ്രഹ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.രഘു അദ്ധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി.ഷാജി, മണ്ണാറശ്ശാല യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസ്, അദ്ധ്യാപകരായ ജേക്കബ് തറയിൽ, എ.എം ഷെഫീഖ്, ഏലിയാമ്മ എന്നിവർ പങ്കെടുത്തു.