ആലപ്പുഴ: ചരിത്രപ്രസിദ്ധവും ആചാരപ്പെരുമയുള്ള അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഗോപാലകഷായം എന്ന് മാറ്റുന്നത് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് ഹിന്ദു ഐക്യവേദി അമ്പലപ്പുഴ താലൂക്ക് സമിതി കുറ്റപ്പെടുത്തി.
ഭക്തജനങ്ങളോടോ ആചാര്യവര്യന്മാരോടോ ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്ത ബോർഡ് നടപടി അപലപനീയമാണ്. പേരുമാറ്റാനുള്ള തീരുമാനം പിൻവലിച്ച് ഭക്തജനങ്ങളോട് ദേവസ്വംബോർഡ് നിരുപാധികം മാപ്പ് പറയണമെന്നും താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സുന്ദരേശ്വൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ്, ജനറൽ സെക്രട്ടറി ആർ.സജി, സെക്രട്ടറി സിന്ധുമോൻ കാവുങ്കൽ എന്നിവർ സംസാരിച്ചു.