ആലപ്പുഴ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ ഉപഭോക്തൃ പൗരാവകാശ സംഗമവും പഠനക്ളാസും 10ന് ഉച്ചക്ക് 2ന് ആലപ്പുഴ സിഡാംഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് നെടുന്തറ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യാതിഥിയാകും. സംസ്ഥാന പൗരാവകാശസമിതി ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും.