കറ്റാനം: തെരുവിന്റെ മക്കൾക്കും അശരണർക്കും ഉച്ച ഭക്ഷണം നൽകാൻ സ്നേഹത്തിന്റെ പൊതിച്ചോറുമായി ഒരു സംഘ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെത്തി. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സംഘമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെത്തി പൊതിച്ചോറുകൾ വിതരണം ചെയ്തത്.
ക്ഷേത്രപരിസരത്തു 400 പേർക്ക് പൊതിച്ചോറുകൾ നൽകി.കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന പൊതിച്ചോറുകളാണ് നൽകിയത്. സ്കൗട്ട് മാസ്റ്റർ സി.റ്റി വർഗീസ്, പ്രിൻസിപ്പൽ ഡെയ്സി എസ്, ഗൈഡ് ക്യാപ്റ്റൻ മിനി എസ്, ജോജി തോമസ് സജാദ് അനുജിത് ആദർശ് ഹിത സൂര്യ ദൃശ്യ എന്നിവർ നേതൃത്വം നൽകി.