വള്ളികുന്നം: കേരള കർഷകസംഘം വള്ളികുന്നം പടിഞ്ഞാറ് മേഖലാ സമ്മേളനം ചുനാട് അയ്യപ്പായിൽ ഏരിയാ സെക്രട്ടറി എ.എ സലീം ഉദ്ഘാടനം ചെയ്തു. എ.എം ആസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വളളികുന്നം മാധവൻ, എൻ.മോഹൻ കുമാർ, എ.പ്രഭാകരൻ, എ.അമ്പിളി, ഷാനിവാസ് വളളികുന്നം, കെ.വി അഭിലാഷ്, എസ്.എസ് അഭിലാഷ് കുമാർ, പി.കെ ഗോപാലൻ, താഹിർ കോയിക്കൽ, ശോഭനാ ദേവി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുരേഷ് തെങ്ങയ്യത്ത് (പ്രസിഡന്റ്), ഭദ്രൻ പിള്ള, ശോഭനാകുമാരി ( വൈസ് പ്രസിഡന്റുമാർ), ജി.സുരേഷ് (സെക്രട്ടറി), സജികുമാർ, ശശികുമാർ (ജോ.സെക്രട്ടറിമാർ), താഹിർ കോയിക്കൽ (ഖജാൻജി) എന്നിവരെ തി​രഞ്ഞെടുത്തു.