ആലപ്പുഴ: വാളയാർ കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. വാളയാർ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിച്ചും ഡി.സി.സിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാളയാർ വിഷയത്തിൽ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാൻ മുമ്പെന്നപോലെ സർക്കാരും സി.പി.എമ്മും പല പരിപാടികളും നടത്തുന്നുണ്ട്. ഈ വിഷയത്തിൽ നിന്നും കോൺഗ്രസ് പാർട്ടി പിൻമാറില്ല. രണ്ടു പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ ഡി.വൈ.എഫ്.ഐക്കാരാണെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
ഡി സി സി പ്രസിഡന്റ് എം ലിജു അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ സി. ആർ. ജയപ്രകാശ്, ബി ബാബുപ്രസാദ്, എ.എ.ഷുക്കൂർ, ജോൺസൺ ഏബ്രഹാം, ഡി.സുഗതൻ, മാന്നാർ അബ്ദുൾ ലത്തീഫ്, കെ.പി.ശ്രീകുമാർ, ത്രിവിക്രമൻ തമ്പി, കോശി എം കോശി, ബി.ബൈജു, സി.കെ.ഷാജിമോഹൻ, പി. നാരായണൻകുട്ടി, എസ്. ശരത്, നെടുമുടി ഹരികുമാർ, ടി സുബ്രഹ്മണ്യദാസ്, ജി സഞ്ജീവ് ഭട്ട്, എസ് . സുബാഹു, കെ.ആർ. മുരളീധരൻ, എം.ജെ.ജോബ്, തോമസ് ജോസഫ്, കെ.വി.മേഘനാഥൻ, എം.എൻ.ചന്ദ്ര പ്രകാശ്, ജി.മുകുന്ദൻപിള്ള, ഇല്ലിക്കൽ കുഞ്ഞുമോൻ, ബിന്ദു ബൈജു, ജി. മനോജ് കുമാർ, റീഗോ രാജു, ശ്രീദേവി രാജൻ, ബി രാജ ലക്ഷ്മി, സജി കുര്യാക്കോസ്, എസ് ദീപു, സജി ജോസഫ്, നിധിൻ എ.പുതിയിടം തുടങ്ങിയവർ സംസാരിച്ചു.