മാവേലിക്കര: പ്രഭാതസവാരിക്കിടെ കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചെന്നിത്തല കാരാഴ്മ ചിറയിൽ വി.സി.ദിവാകരൻ (72) ആണ് മരിച്ചത്. തിങ്കളാഴ്ച കാരാഴ്മ മാർക്കറ്റ് ജംക്‌ഷന് സമീപമായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കാണു മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: സജീവ് (സി.പി.എം കാരാഴ്മ ബ്രാഞ്ച് അംഗം), സതീശൻ, സജിനി, സന്തോഷ്. മരുമക്കൾ: ലേഖ (സി.പി.എം ചെന്നിത്തല ലോക്കൽ കമ്മിറ്റി അംഗം, പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ), രേണുക, ദീപ്തി, പരേതനായ അജയൻ.