tv-r

അരൂർ: ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന് കീഴിലുള്ള 17 ഏക്കർ വരുന്ന അഞ്ചടി പാടശേഖരത്തിൽ പൊക്കാളി കൊയ്ത്തിന് തുടക്കമായി. ആശ്രമത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി മുടക്കമില്ലാതെ നടത്തി വരുന്ന പൊക്കാളി നെൽകൃഷിയിൽ നൂറ് മേനി വിളവാണ് ലഭിക്കുന്നത്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് അംഗം ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ, വാർഡംഗം സി.കെ.പുഷ്പൻ, കൃഷി ഓഫീസർ ആനി, ശാന്തിഗിരി ആശ്രമം അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ജനനി അഭേദ ജ്ഞാഞാനതപസ്വിനി, ഗവേണിംഗ്കമ്മിറ്റിയംഗം രമണൻ, സി.വി. പുരുഷാത്തമൻ , രഘുവരൻ, ബ്രഹ്മചാരി അനൂപ്, ബ്രഹ്മചാരി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.