മാവേലിക്കര: കൊട്ടാരക്കര കില ഇറ്റിസിയുടെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെകുറിച്ചുള്ള ഓഫ് കാമ്പസ് പരിശീലനം ഇന്നും നാളെയുമായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. മാറിയ തൊഴിലുറപ്പും മാറേണ്ട ജോലികളും എന്ന പേരിൽ കില ഇറ്റിസി നടത്തുന്ന പരിശീലന പരമ്പരയുടെ ഭാഗമായാണ് പരിശീലനമെന്ന് പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മി​ഷണർ ജി.കൃഷ്ണകുമാർ അറിയിച്ചു. തൊഴിലുറപ്പു പദ്ധതിയിലെ പുതിയ മാറ്റങ്ങൾ, ഫീൽഡ് തല പ്രശ്നങ്ങളും പരിഹാരങ്ങളും, സംശയങ്ങൾക്ക് മറുപടി, സോഷ്യൽ ആഡിറ്റ്, മഴക്കെടുതി പുനർനിർമ്മിതിയിൽ, തൊഴിലുറപ്പിൽ ഏറ്റെടുക്കാൻ കഴിയുന്ന പ്രവൃത്തികൾ തുടങ്ങിയവ പരിശീലനത്തിൽ വിശദീകരിക്കും. ഇന്ന് രാവിലെ 10ന് മാവേലിക്കര ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് പരിശീലനം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, മേറ്റുമാർ എന്നിവർക്കാണ് പരിശീലനം. 6ന് ചെട്ടികുളങ്ങര, തഴക്കര പഞ്ചായത്തുകൾക്കും 7ന് മാന്നാർ, ചെന്നിത്തല, തെക്കേക്കര പഞ്ചായത്തുകൾക്കും മാവേലിക്കര നഗരസഭയ്ക്കുമാണ് പരിശീലനം. ഫോൺ​: 9895324375