മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകളുടെ ഒന്നാംഘട്ടം ഇന്ന് മുതൽ 10വരെ നടക്കും. 6ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5.30ന് മഹാസുദർശനഹോമം, ബാധാ ആവാഹനം, പരദേവതാപൂജ. 7ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് മഹാസുദർശനഹോമം, വൈകിട്ട് 6ന് ത്രികാല പൂജയുടെ അത്തഴപൂജ, ഭഗവതിസേവ. 8ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് തിലഹോമം, സുകൃതഹോമം, വൈകിട്ട് 6ന് ഭഗവതിസേവ. 9ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30 തിലഹോമം, വൈകിട്ട് 6ന് ഭഗവതിസേവ. 10ന് രാവിലെ 6ന് മഹാഗണപതിഹോമം, 7.30ന് തിലഹോമം, 9.30ന് ദ്വദശനാമപൂജ, 10.30ന് വിളിച്ചുചൊല്ലി പ്രായശ്ചിത്തം തുടർന്ന് ഭഗവത്ദർശനം, 11ന് സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.സുരേഷ് പൂവത്ത്മഠം അദ്ധ്യക്ഷനാവും. ക്ഷേത്ര തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ ആർ.ജി.രാധാകൃഷ്ണൻ, ഡെപ്യൂട്ടി കമ്മിഷണൻ ജി.ബൈജു എന്നിവരും പങ്കെടുക്കുമെന്ന് ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് പി.സുരേഷ് പൂവത്ത്മഠം, സെക്രട്ടറി കെ.എം.ഹരികുമാർ, വൈസ് പ്രസിഡന്റ് മഹേഷ് മോഹൻ, ഭാരവാഹികളായ ഗോപാലകൃഷ്ണൻ നായർ, ഗംഗാധരൻപിള്ള, രാജേഷ്‌കുമാർ, അനിൽകുമാർ എന്നിവർ അറിയിച്ചു.