മാവേലിക്കര: കേരള ഫയർ സർവീസ് അസോസിയേഷൻ കോട്ടയം മേഖലയുടെ 9ാമത് സമ്മേളനത്തിന്റെ ഭാഗമായി മാവേലിക്കര അഗ്നിശമന രക്ഷാനിലത്തിൽ ചിത്രരചനാ മത്സരവും ബോധവത്കരണ ക്ലാസും നടത്തി. കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നായി 150 വിദ്യാർത്ഥികൾ ചിത്രരചന മത്സരത്തിൽ പങ്കെടുത്തു. അഗ്നിശമന സേന ജനങ്ങളുടെ ജീവന്റേയും സ്വത്തിന്റേയും സംരക്ഷകർ എന്ന വിഷയത്തിൽ അസി.സ്റ്റേഷൻ ഓഫീസർ പ്രവീൺ കുമാർ, ഫയർമാൻ സന്തോഷ് കുമാർ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് അഗ്നിശമന ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.