മാവേലിക്കര: മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി എ.ആർ സ്മാമാരകത്തിൽ ശങ്കർ ആർട്ടിസ്റ്റ് ഗാദറിംഗി​ന്റെ ആഭിമുഖ്യത്തിൽ 15 ചിത്രകാരൻമാർ ചേർന്ന് എ.ആറിന്റെ കൃതികളെ അടിസ്ഥാനമാക്കി ചിത്രരചനാ ക്യാമ്പ് നടത്തി. കാർട്ടൂണിസ്റ്റ് പ്രൊഫ.വി.സി ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ മാവേലിക്കര അദ്ധ്യക്ഷനായി. പ്രൊഫ.വി.ഐ ജോൺസൺ, പി.പ്രമോദ്, എസ്.അഖിലേഷ്, ആർ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. പ്രൊഫ.ജി ഉണ്ണികൃഷ്ണൻ, ആർ.പാർത്ഥസാരഥി വർമ, വിജയകുമാരി, ജയപ്രകാശ് പഴയാടം, രാജീവ്, പ്രണവം ശ്രീകുമാർ, ബിനു കൊട്ടാരക്കര, കാർത്തിക കറ്റാനം, വിജയൻ, വിശ്വജിത്ത്, കെ.ജി സുരേഷ് കുമാർ എന്നിവർ ക്യാമ്പിൽ ചിത്രങ്ങൾ വരച്ചു.