a

മാവേലിക്കര: സ്പെഷ്യൽ സബ് ജയിലിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാജേശ്വരി രാജ് ഗോപൻ നിർവഹിച്ചു. പി.അജയകുമാർ അദ്ധ്യക്ഷനായി. റീജിയണൽ വെൽഫെയർ ഓഫീസർ സന്തോഷ് ടി.ജി മുഖ്യപ്രഭാഷണം നടത്തി. രാജേശ്വരി രാജ് ഗോപൻ, ഓർത്തോഡോക്സ് സഭാ മാവേലിക്കര ഭദ്രാസന സഹായ മെത്രാപൊലീത്ത ഡോ.അലക്സിയോസ് മാർ യൗസേബിയോസ് എന്നിവർ ചേർന്ന് ഗ്രോ ബാഗുകളിൽ ജയിൽ വളപ്പിൽ തൈനട്ടു. ജയിൽ സൂപ്രണ്ട് പി.അനിൽകുമാർ, ജയിൽ മിനിസ്ട്രി ആൻഡ് ഇവാഞ്ചലിസം സെക്രട്ടറി പി.കെ.വർഗീസ്, ഡോ.അലക്സിയോസ് മാർ യൗസേബിയോസ്, അജയൻ പുല്ലാട്, രശ്മി, പ്രസാദ്, ഗിരിലാൽ.ടി.ആർ എന്നിവർ സംസാരിച്ചു.