ആലപ്പുഴ: ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആരോപണം വളരെ ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ശബരിമല തീർത്ഥാടനത്തിൻെറ ഒരുക്കങ്ങൾക്കായി കഴിഞ്ഞ ബഡ്ജറ്റിൽ നീക്കിവച്ച 100 കോടി രൂപയിൽ നാമമാത്രമായ തുക മാത്രമാണ് ബോർഡിന് കൈമാറിയത്. ഈ തുക ഉപയോഗിച്ച് തീർത്ഥാടനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സാധ്യമല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം അവതാളത്തിലാകുന്ന സ്ഥിതിയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു.