മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കോട്ടക്കകത്തെ ഇടറോഡിൽ മൂക്കുപൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ഇവിടെ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കോഴി വേസ്റ്റും അടക്കമുള്ള മാലിന്യങ്ങളാണ് കവറുകളിലാക്കി വഴികളിൽ നിക്ഷേപിക്കുന്നത്.
മാസങ്ങളായി തുടരുകയാണ് ഈ പരിപാടി.
പരാതി ഉയരുമ്പോൾ വാർഡ് കൗൺസിലർ ഇടപെട്ട് വൃത്തിയാക്കുന്നതാണ് ഇവിടുത്തെ പതിവ്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിലും വീണ്ടും മാലിന്യം തള്ളും. ഇതോടെ കാര്യങ്ങൾ പണ്ടേപ്പടിയാകും. ഇപ്പോൾ റോഡിലാകെ മാലിന്യം ചിതറി കിടക്കുകയാണ്. ഇതിനാൽ നായ ശല്യവും രൂക്ഷമായിട്ടുണ്ട്.
,,,,
മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് തടയാൻ ആരും ശ്രമിക്കുന്നില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ എന്തെങ്കിലും വഴി കണ്ടെത്തണം. ഇവിടെ കാമറ സ്ഥാപിക്കണമെന്നും അതുവഴി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. നഗരസഭ ഇതിന് മുൻകൈയെടുക്കണം.