കറ്റാനം: ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിൽ പടിക്കൽ യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസം ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അഡ്വ: മാത്യൂ വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കറ്റാനം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഇ ടോയ്ലറ്റ് രാത്രിയിൽ സാമൂഹ്യ വിരുദ്ധർ പൊളിച്ചു നീക്കി മാലിന്യ കൂമ്പാരത്തിൽ തള്ളിയതിനെതിരെയായിരുന്നു ഉപവാസം.
കോശി വല്യേഴത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിഹിതം യു. ഡി. എഫ് മെമ്പർമാർക്ക് നിഷേധിക്കുന്നതിനെതിരെയും, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ നിക്ഷേധത്തിനെതിരെയും ആസൂത്രണമില്ലാത്ത പദ്ധതി നിർവഹണത്തിനെതിരെയും പർച്ചേസ് കമ്മിറ്റിയിലെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരുന്നു സമരം. പഞ്ചായത്ത് അംഗങ്ങളായ ഗോപൻ ഭരണിക്കാവ്, ഫസൽ നഗരൂർ, പ്രസന്നൻ, ചന്ദ്രികാ തങ്കപ്പൻ, എൽ. അംബിളി, നൂർജഹാൻ, നിഷാ കെ സാം, ശ്രീജാകുമാരി എന്നിവരാണ് ഉപവസിച്ചത്. തോമസ് എം മാത്തുണി, ജോർജ്കുട്ടി, കട്ടച്ചിറ ദിലീപ് കുമാർ, എം. ആർ. മനോജ് കുമാർ, മoത്തിൽ ഷുക്കൂർ, കറ്റാനം ഷാജി, കട്ടച്ചിറ ശ്രീകുമാർ, സജീവൻ.റ്റി.റ്റി, അലക്സ് മാത്യു, ബിജുമോൻ വള്ളികുന്നം, എൻ രവി എന്നിവർ സംസാരിച്ചു. കെ പി സി സി നിർവാഹകസമിതി അംഗം എൻ.രവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.