ചേർത്തല: മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ചേർന്ന് ചേർത്തല താലൂക്ക് ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ (എ.ഐ.ടി.യു.സി) യൂണിയൻ രൂപീകരിച്ചു. ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ലേണേഴ്‌സ്,ഡ്രൈവിംഗ് ടെസ്​റ്റുകൾക്ക് ഉണ്ടാകുന്ന കാല താമസം ഒഴിവാക്കണമെന്നും ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.സൈഗാൾ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. എ.പി.പ്രകാശൻ,എം.സി സിദ്ധാർത്ഥൻ,കെ.കെ സിദ്ധാർത്ഥൻ,യു. മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മന്ത്റി പി. തിലോത്തമൻ (രക്ഷാധികാരി), എ.പി.പ്രകാശൻ (പ്രസിഡന്റ്),ലൈജു ഗ്രീൻ, ഡി.ഷാജി (വൈസ് പ്രസിഡന്റുമാർ),വി.മുരളീധരൻ (സെക്രട്ടറി),കരപ്പുറം രാജശേഖരൻ,സാബു വിജയൻ (അസി. സെക്രട്ടറിമാർ),സൈഗാൾ അമ്പാടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.