joseph-kurian

ആലപ്പുഴ: എ-സി റോഡിൽ കിടങ്ങറ കോരവളവ് ജംഗ്ഷനു സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും ആട്ടോറിക്ഷയും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവർ ചങ്ങനാശേരി തോട്ടയ്ക്കാട്ട്‌ വില്ലേജ് കൊച്ചുവീട്ടിൽ കെ.കെ.കുര്യന്റെ മകൻ ജോസഫ് കുര്യൻ (49) മരിച്ചു. ആട്ടോയിലെ യാത്രക്കാരനായ ജോൺസണെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 3.15ന് ആയിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേക്കു പോവുകയായിരുന്ന ആട്ടോയും എതിർ ദിശയിൽ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫ് കുര്യനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലിസി. മകൾ: ശിൽപ്പ.