ചേർത്തല:വിപഞ്ചിക സാഹിത്യസഭ,യോഗവിദ്യാലയം,കുട്ടികളുടെ ഗ്രാമം എന്നിവയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ പാട്ടുകുളങ്ങര വിപഞ്ചികഹാളിൽ യോഗ,പ്രകൃതിജീവനം,നാട്ടറിവ്, ഭാഷാപഠന കളരി എന്നിവ തുടങ്ങി.വി. വിജയനാഥ് ഉദ്ഘാടനം ചെയ്തു.ഭാഷാപഠന കളരിയിൽ കാവ്യാലാപനം, നാടൻപാട്ട്,പ്രസംഗം, കഥാപ്രസംഗം, അക്ഷരശ്ലോകം,കാവ്യകേളി, കയ്യെഴുത്ത്,വായന,നാട്ടറിവുകൾ എന്നിവയിൽ പരിശീലനം നൽകും. ക്ലാസ്സുകൾ നവംബർ 30 ന് സമാപിക്കും. പ്രവേശനം സൗജന്യം. ഫോൺ 9446192659.