tv-r

അരൂർ: സൈക്കിൾ യാത്രികനായ സെക്യൂരിറ്റി ജീവനക്കാരൻ ബൈക്കിടിച്ചു മരിച്ചു. എരമല്ലൂർ നെടുംതോടത്ത് ബാലചന്ദ്രൻ (58) ആണ് മരിച്ചത്. ദേശീയപാതയിൽ എഴുപുന്ന വില്ലേജ് ഓഫീസിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. ഉടനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരൂർ പൊലീസ് കേസെടുത്തു. ഭാര്യ:ചന്ദ്രപ്രഭ .മകൻ: അഖിൽ. മരുമകൾ: അർച്ചന