kob-radhakrishna-panickar

kob-Radhakrishna Panickar.jpg

വൈക്കം: വൈക്കം ക്ഷേത്രത്തിലെ നാദസ്വര വിദ്വാൻ തെക്കേനട ലതാ നിവാസിൽ രാധാകൃഷ്ണ പണിക്കർ (86, വൈക്കം ബ്രദേഴ്‌സ് ) നിര്യാതനായി. വൈക്കം ക്ഷേത്ര കലാപീഠത്തിലെ അദ്ധ്യാപകനായും പ്രിൻസിപ്പലായും പ്രവർത്തിച്ചു. സംഗീത നാടക അക്കാഡമിയുടേതുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വൈക്കത്തഷ്ടമി നാളിൽ അഷ്ടമിവിളക്ക് കഴിഞ്ഞ് ഉദയനാപുരപ്പൻ വിട പറയുന്ന സമയത്ത് 55 വർഷത്തോളം നാദസ്വരം വായിച്ചു. ഭാര്യ: ശാന്തമ്മ.മക്കൾ: മാലതി, ശശികല, രാജേഷ്. മരുമക്കൾ: പരേതനായ വിജയകുമാർ, ശശിധര പണിക്കർ, രതി ദേവി.സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.