ആലപ്പുഴ : കലവൂരിനെ വെള്ളക്കെട്ടിലാക്കുന്ന കാന വൃത്തിയാക്കാൻ റോട്ടറി ക്ളബ് ഒഫ് ആലപ്പി നോർത്ത്. കലവൂർ- മണ്ണഞ്ചേരി റാേഡിന്റെ ഇരുവശങ്ങളിലുമുള്ള കാന ശുചീകരണം ഇന്ന് രാവിലെ 8.30ന് ആരംഭിക്കും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് ഉദ്ഘാടനം നിർവഹിക്കും. റോട്ടറി ക്ളബ് ഒഫ് ആലപ്പി പ്രസിഡന്റ് മഹാദേവൻ അദ്ധ്യക്ഷതവഹിക്കും. റോട്ടറി ഡിസ്ട്രിക്ട് 3211 അസി. ഗവർണർ ലാൽജി പദ്ധതി വിശദീകരിക്കും. റോട്ടറി ഡിസ്ട്രിക്ട് 3211 സെക്രട്ടറി പി.എച്ച്.സുനിൽകുമാർ , റോട്ടറി സോണൽ 20 അഡ്മിനിസ്ട്രേറ്റർ വി.കെ. പൊന്നപ്പൻ, റോട്ടറി ക്ളബ് ഒഫ് ആലപ്പി നോർത്ത് സെക്രട്ടറി സെബാസ്റ്റ്യൻ ജോസഫ്, റോട്ടറി കമ്മ്യൂണിറ്റി സർവ്വീസ് ചെയർമാൻ കെ.പി. ഹരിലാൽ, കെ.കെ.ഗോപകുമാർ, ടി.എം.രാജു, ജയരാജ്, റിയാസ് കെ.പി, ജയദേവ് .പി എന്നിവർ പങ്കെടുക്കും.