തുറവൂർ:റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കരുവാറ്റ വിജയഭവനിൽ വി. വിജയകുമാർ (59) ആണ് മരിച്ചത്. തീരദേശ പാതയിൽ തുറവൂർ സ്റ്റേഷന് വടക്ക് തഴുപ്പ് പുല്ലുവേലി റെയിൽവേപാലത്തിന് സമീപം ഇന്നലെ രാവിലെ ഒൻപതോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ചേർത്തല ശക്തീശ്വരത്ത് വാടക വീട്ടിൽ താമസിക്കുന്ന വിജയകുമാർ, തുറവൂർ ഗ്യാംഗിലെ കീമാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. കുത്തിയതോട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ:ജലജകുമാരി. മക്കൾ:വിപിൻ,ജിവിൽ,വിജയലക്ഷ്മി.മരുമക്കൾ: ദിവ്യ.ഉണ്ണിമോൾ, മനോജ്‌