ചേർത്തല:വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30 ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പ്രകടനവും ധർണയും നടത്തും.ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ.പി.എസ്.ഷാജി ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പ്രസിഡന്റ് വി.സുകുമാരൻനായർ അദ്ധ്യക്ഷത വഹിക്കും.ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ.മോഹനദാസ്,ഡി.ശൗരി,സംസ്ഥാന കൗൺസിലർമാരായ എ.ആനന്ദവല്ലിയമ്മ,സി.പി.പ്രേംകുമാർ,എൻ.രാമനാഥൻ,ബ്ലോക്ക് തല നേതാക്കളായ കെ.ജി.നെൽസൺ,ഭാർഗവൻ ചക്കാല,കെ.കൈലാസൻ,കെ.എം.വിപിനേന്ദ്രൻ,എം.ആർ.സഹദേവൻ,വി.ഗോപിനാഥ്,എം.കെ.തങ്കപ്പൻ എന്നിവർ സംസാരിക്കും.