ആലപ്പുഴ : കായൽ സഞ്ചാരത്തിനിടെ ബോട്ടുകൾ കൂട്ടിയിടിച്ചതിനെതുടർന്നുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.റിട്ട.തഹസിൽദാർ മലപ്പുറം പള്ളിക്കൽ ഉമ്മർ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ പുന്നമട കായലിലായിരുന്നു അപകടം. ഉമ്മറും സംഘവും സഞ്ചരിച്ച ഹൗസ് ബോട്ടിൽ മോട്ടോർ ബോട്ട് ഇടിക്കുകയായിരുന്നു. ഹൗസ് ബോട്ടിന്റെ സൈഡിലിരുന്നിരുന്ന ഉമ്മറിന്റെ നെഞ്ച് ഭാഗം ബോട്ടിന്റെ തടിയിൽ ശക്തിയായി ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെ ആലപ്പുഴ മെഡിക്കൽ കോളോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ 2.30 ഓടെ മരിച്ചു. പത്തംഗസംഘമാണ് കായൽ സഞ്ചാരത്തിന് എത്തിയത്. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.