ആലപ്പുഴ: കയർഫെഡിലെ ജീവനക്കാരിയുടെ സ്ഥലംമാറ്റത്തിൽ എ.ഐ.ടി.യു.സിക്ക് ഒരുതരത്തിലുള്ള പങ്കും ഇല്ലെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.മോഹൻദാസും ജനറൽ സെക്രട്ടറി പി.ജ്യോതിസും അറിയിച്ചു. യൂണിയനെതിരെ ചിലകേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും നേതാക്കൾ പറഞ്ഞു.