വലിയപറമ്പ്: തൃക്കുന്നപ്പുഴ മതുക്കൽ ആൽസന്നിധാന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 14 വരെ നടക്കും. ഇന്ന് മതുക്കൽ ആൽസന്നിധാനം അഖണ്ഡനാമ സമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമ ജപം . നാളെ മുതൽ 14വരെയുള്ള ദിവസങ്ങളിൽ രാവിലെ 5ന് മഹാഗണപതി ഹോമം, ഉച്ചക്ക് 12.30ന് പ്രഭാഷണം, വൈകിട്ട് 6.45ന് സമൂഹപ്രാർത്ഥന എന്നിവ നടക്കും. 9ന് രാവിലെ 10ന് നരസിംഹാവതാരം, 10ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 11ന് രാവിലെ 10ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5ന് വിദ്യാഗോപാലാർച്ചന, 12ന് രാവിലെ 10ന് രുക്മിണി സ്വയംവരം, വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ, 12ന് രാവിലെ 10ന് കുചേലോഖ്യാനം, 13ന് രാവിലെ 10ന് സ്വർഗാരോഹണം, വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര. തൊടിയൂർ അശോകനാണ് യജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി തമ്പി ശാസ്ത്രി ചടങ്ങുകൾക്ക് നേതൃത്വം നൽകും.