ആലപ്പുഴ: നാട്യകല സ്‌കൂൾ ഒഫ് ആർട്‌സിന്റെ വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും 24ന് വൈകിട്ട് 5ന് പഴവീട് ശ്രീഭഗവതി ക്ഷേത്രത്തിൽ നടക്കുമെന്ന് സെക്രട്ടറി കലാമണ്ഡലം ഗണേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാട്യകലാ പുരസ്‌ക്കാരം പാരീസ് ലക്ഷ്മിക്കും ഗുരുപ്രസാദം പുരസ്‌കാരം കലാനിലയം രാകേഷിനും മങ്കൊമ്പ് ശിവശങ്കരപ്പിള്ള ആശാൻ സ്മാരക എൻഡോവ്‌മെന്റ് മാനസ്, ഗൗതം ചന്ദ്ര എന്നിവർക്കും നൽകും. ദ്രൗപതി അന്തർജനം, ശ്യാംലാൽ നാട്യകല, സിന്ധു ജോഷി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ നാട്യകല സ്‌കൂൾ ഓഫ് ആർട്‌സ് ഭാരവാഹികളായ ജോഷിലാൽ, ശ്യാംലാൽ എന്നിവരും പങ്കെടുത്തു.