ആലപ്പുഴ: കൃഷ്ണ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കിഡ്‌ ഷോ 10ന് ആലപ്പുഴ ടി.വി .തോമസ് സ്മാരക ടൗൺ ഹാളിൽ നടക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ആനന്ദ് ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ സമ്മാനദാനം നിർവഹിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9447134462, 04772234462 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കെ.ആനന്ദ്ബാബു അറിയിച്ചു. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പി ശശികുമാർ, എസ് എസ് വിനോദ്കുമാർ, ശിവകുമാർ ജഗ്ഗു എന്നിവർ പങ്കെടുത്തു.