ആലപ്പുഴ : ശുദ്ധജല പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ആലപ്പുഴ നഗരസഭയിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലും അടിയന്തിരമായി കുടിവെള്ളം ലഭ്യമാക്കണമെന്നവശ്യപ്പെട്ടും ബി.ജെ.പി ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കളർകോട് യുഡിസ്മാറ്റ് പ്രോജക്ട് ഓഫീസ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി .എൽ.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ വി.സി.സാബു, ആർ.കണ്ണൻ, ട്രഷറർ ബിജു തുണ്ടിൽ, പ്രദീപ് ,ആർ.ഹരി ,അരുൺ അനിരുദ്ധൻ, അനീഷ് തിരുവമ്പാടി, മധു, അനീഷ് രാജ്, ശശിധരൻ നായർ ഡാനി രാജ് തുടങ്ങിയവർ നേതൃത്വം നൽകി.സമരക്കാരെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തുനീക്കി.