മാന്നാർ:കുട്ടമ്പേരൂർ എണ്ണയ്ക്കാട് ഹരിത ജലോത്സവത്തോടനുബന്ധിച്ച് ചിത്രരചന, ഉപന്യാസ മത്സരങ്ങൾ നടത്തി. വിജയികൾക്ക് എട്ടിന് നടക്കുന്ന ജലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ സമ്മാനദാനം നല്കുമെന്ന് ജലോത്സവ കമ്മിറ്റി ചെയർമാൻ അഡ്വ. പി. വിശ്വംഭരപണിക്കർ, കൺവീനർ ജോസഫ് കുട്ടി കടവിൽ എന്നിവർ അറിയിച്ചു. മത്സര ഇനം, വിഭാഗം, ഒന്ന്, രണ്ട് സ്ഥാനങ്ങൾ എന്ന ക്രമത്തിൽ നൽകുന്നു.
ചിത്രരചന പെൻസിൽ ഡ്രോയിംഗ്: (എൽ.പി വിഭാഗം) ആശിഷ് കെ.എസ്, (പെരിങ്ങിലിപ്പുറം യു.പി.എസ്), അനശ്വർ(കെ.വി.വി.ജെ.ബി.എസ് ഗ്രാമം), (യു.പി വിഭാഗം) വിനായകൻ വി(പെരിങ്ങിലിപ്പുറം യു.പി.എസ്), സാനിയ. എസ് (ഉളുന്തി ഇൻഫെന്റ് ജീസസ് യു.പി.എസ് ), (ഹൈസ്‌കൂൾ വിഭാഗം) അക്ഷയ് അനിൽ(കുട്ടമ്പേരൂർ എസ്.കെ.വി എച്ച്.എസ്), വൈഷ്ണവ്. വിജയൻ(കുട്ടമ്പേരൂർ എസ്.കെ.വി എച്ച്.എസ്), ഹയർ സെക്കൻഡറി വിഭാഗം: ആതിര എ.കെ(ബുധനൂർ ജി.എച്ച്.എസ്.എസ്), ആര്യ. ബി( ബുധനൂർ ജി.എച്ച്.എസ്.എസ്). ചിത്രരചന (ജലച്ചായം): (എൽ.പി വിഭാഗം) ആദിത്യൻ പി( പെരിങ്ങിലിപ്പുറം യു.പി.എസ്), യു.പി വിഭാഗം:
ചിത്രരചന (ജലച്ചായം): (എൽ.പി വിഭാഗം) ആദിത്യൻ പി( പെരിങ്ങിലിപ്പുറം യു.പി.എസ്), യു.പി വിഭാഗം: ജയിസൺ ജോസഫ് (ഉളുന്തി ഇൻഫന്റ് ജീസസ് യു.പി.എസ്), ഇതൾ. എസ് ( പെരിങ്ങിലിപ്പുറം യു.പി.എസ്) , അഭിജിത്ത്(ഉളുന്തി ഇൻഫെന്റ് ജീസസ് യു.പി.എസ്).
ഉപന്യാസ രചനാ മത്സരം: (എൽ.പി. യു.പി വിഭാഗം) ദയാസാഗർ(ഉളുന്തി ഇൻഫെന്റ് ജീസസ് യു.പി.എസ്), ഇതൾ. എസ് (പെരിങ്ങിലിപ്പുറം യു.പി.എസ്). ഹൈസ്‌കൂൾ വിഭാഗം ഉപന്യാസ രചന:അനന്യ .വി. ശാന്ത്, വൈഷ്ണവി(കുട്ടമ്പേരൂർ, എസ്.കെ.വി.എച്ച്.എസ്), എച്ച്.എസ്.എസ് വിഭാഗം: മീനു.എസ്(ബുധനൂർ,ജി.എച്ച്.എസ്.എസ്) രേഷ്മ രാജ്(ബുധനൂർ, ജി.എച്ച്.എസ്.എസ്), അദ്ധ്യാപകർക്കായി ഉപന്യാസ രചന: ശ്രീകല. എസ് (എണ്ണയ്ക്കാട്, ജി.യു.പി.എസ്), ഉളുന്തി, ലിറ്റോലിങ്ക.എം(ഇൻഫെന്റ് ജീസസ് യു.പി.എസ്).