തുറവൂർ: കുടുംബ യൂണിറ്റുകൾ, വനിതാ സംഘം,യൂത്ത് മൂവ്മെന്റ്, ബാലസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുത്തൻചന്ത ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ പ്രതിമാസ ചതയദിനാഘോഷം ഇന്ന് നടക്കും. ഗുരുദേവ കീർത്തനാലാപനം, ആത്മീയ പ്രഭാഷണം, അന്നദാനം, തുറവൂർ താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഗുരുപ്രസാദവിതരണം എന്നിവ നടക്കുമെന്ന് എസ്.എൻ.ഡി.പി.യോഗം തുറവുർ തെക്ക് ഭാരത വിലാസം ശാഖാ സെക്രട്ടറി എസ്. റെജിമോൻ അറിയിച്ചു