മാന്നാര്‍ : തുകലശേരി, മുത്തുമാരിയമ്മൻ കോവിൽ
അമ്മൻകുട മഹോത്സവം ഡിസംബർ 26, 27, 28 തീയതികളിൽ നടക്കും. 26ന് സർവൈശ്വര്യപൂജ, വിൽപ്പാട്ട്, തിരുവാതിര കളി, 27ന് തിരു കാപ്പുകെട്ട്, തിരുവായുധം എഴുന്നള്ളിപ്പ്, ഭജൻസ്, ശാസ്ത്രീയ നൃത്തം. 28 രാവിലെ 7ന് പൊങ്കാല മഹോത്സവം, ഉച്ചയ്ക്ക് 12ന് മഞ്ഞൾ നീരാട്ട്, ഒന്നിന് പ്രസാദമൂട്ട്. 2ന് നടയടയ്ക്കൽ.
31ന് രാവിലെ 6ന് നടതുറപ്പ് മഹോത്സവം.തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ബ്രഹ്മകലശാഭിഷേകം, കാവിൽ നൂറുംപാലും. നോട്ടീസ് പ്രകാശനം ലാൽ നന്ദാവനം നിർവഹിച്ചു. ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. പ്രസിഡന്റ് ജി രഘുനാഥ്, ഖജാൻജി ശുഭാനന്ദൻ, സെക്രട്ടറി ആർ. നാരായണൻ. വിനേഷ് കുമാർ പാട്ടത്തിൽ, മുരുകൻ പാട്ടത്തിൽ തെക്കേതിൽ. ശാന്തകുമാരി എന്നിവർ സംബന്ധിച്ചു.