tv-r

അരൂർ:അരൂർ നിയോജക മണ്ഡലത്തിലെ ചന്തിരൂർ പുത്തൻ തോട്ടിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീനുമായി ഷാനിമോൾ ഉസ്മാൻ എം.എൽ.എ ചർച്ച നടത്തി.മാലിന്യവാഹിനിയായ പുത്തൻതോടിന് ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ നിരവധി വർഷങ്ങളായി അനുഭവിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് എംഎൽഎ മന്ത്രിയെ ധരിപ്പിച്ചു.നിവേദനവും നൽകി. വിഷയത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ചു കൂട്ടി പ്രശ്നപരിഹാരം ചർച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകി.