s

വള്ളികുന്നം : ഗൃഹനാഥനെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുവുങ്കൽ മാവോലി പടീറ്റതിൽ രാമചന്ദ്രൻ പിള്ളയാണ് (60) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ രാമചന്ദ്രൻപിള്ളയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ: ഇന്ദിര, മക്കൾ: രതീഷ് കുമാർ, രമേശ് കുമാർ.മരുമകൾ: രാജി. സംസ്കാരം പിന്നീട് .