obit

കായംകുളം: ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കായംകുളം രാജേഷ് ജൂവലറി ഉടമയും കോൺഗ്രസ് നേതാവുമായ കൃഷ്ണപുരം പാലസ് വാർഡിൽ വെമ്പാലിൽ വീട്ടിൽ പി സി നടേശൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : കൃഷ്ണകുമാരി (നഗരസഭ മുൻ കൗൺസിലർ). മക്കൾ എൻ. രാജേഷ് (രാജേഷ് ജൂവലറി, പന്തളം), ഡോ, രമ്യ, എൻ രജീഷ് (ദിയ സിറാമിക്സ് ). മരുമക്കൾ: സിന്ധു, ഡോ.ജയകൃഷ്ണൻ, അമ്പിളി. സഹോദരങ്ങൾ : പി.സി. ഗോപാലകൃഷ്ണൻ, പി.സി. ഹരിഹരൻ, രമണി.

മൂന്നു പതിറ്റാണ്ടിലേറെ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി.സി. നടേശൻ കേരള വിശ്വകർമ്മ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ഭരണസമിതി അംഗം, ജുവൽ ടൈംസ് അസോസിയേറ്റ്‌സ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

 ഇന്ന് കടയടപ്പ്

പി.സി.നടേശനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ചിടുമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ജസ്റ്റിൻ പാലത്ര, രാജൻ ജെ. തോപ്പിൽ, പി.വി. തോമസ് എന്നിവർ അറിയിച്ചു.