അമ്പലപ്പുഴ : കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ജി.സുധാകരന്റെ ഓഫീസിനു മുന്നിൽ കിടപ്പു സമരം നടത്തും. ജില്ലാ പ്രസിഡന്റ്‌ കെ.സോമൻ ഉദ്‌ഘാടനം ചെയ്യും. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.