ആലപ്പുഴ: രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്കും ചെവിക്കും ഗുരുതരമായി വെട്ടേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണഞ്ചേരി സ്വദേശി സജീറിനാണ് (19) വെട്ടേറ്റത്.

കഴിഞ്ഞ ദിവസം രാത്രി 8നായിരുന്നു സംഭവം. സജീറും സുഹൃത്തും അമ്പനാകുളങ്ങര വഴി ബൈക്കിൽ സഞ്ചരിക്കവേ രണ്ടംഗസംഘം ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്തത്തിയശേഷം വെട്ടുകയായിരുന്നു. പ്രദേശവാസികളായ സമദ്, സിനാജ് എന്നിവരുടെ പേരിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. രാത്രികാലത്ത് പ്രദേശത്ത് കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടമാണ്. ഈ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.