ആലപ്പുഴ: മുസ്ലിംലീഗ് ജില്ലാ നേതൃസംഗമം സംസ്ഥാന സെക്രട്ടറി ടി.എം.സലിം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഡിസംബർ ഒന്ന് മുതൽ 15വരെ നടക്കുന്ന പ്രവർത്തന ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ നേതൃസംഗമം തീരുമാനിച്ചു. ജില്ലാ ട്രഷറർ എ.യഹിയയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
ജില്ലാ പ്രസിഡന്റ് എ. എം നസീർ അദ്ധ്യക്ഷത വഹിച്ചു.