ആലപ്പുഴ: വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണം സി.ബി. ഐ അന്വേഷിക്കുക, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷത വഹിച്ചു. നെടുമുടി ഹരികുമാർ, രോഹിണി ശശികുമാർ, ജയലക്ഷ്മി അനിൽകുമാർ, രമാതങ്കപ്പൻ, മറിയാമ്മ എബ്രഹാം, റോസ് ദലീമാ, ബിയാട്രീസ് മോഹൻദാസ്, ചന്ദ്രാഗോപിനാഥ്, ലതാരാജീവ്, ഉഷാ അഗസ്റ്റിൻ, ഉഷാ സദാനന്ദൻ,ജമീല ബീവി എന്നിവർ സംസാരിച്ചു.