ഹരിപ്പാട്: ആർ.ശങ്കറിന്റെ 47മത് ചരമ വാർഷിദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണം നടത്തും. ഇന്ന് ഉച്ചയ്ക്ക് 2.30ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അ‌ഡ്വ.ആർ.രാജേഷ് ചന്ദ്രൻ സ്വാഗതവും യോഗം ഡയറക്ടർ ഡോ.ബി.സുരേഷ് കുമാർ നന്ദിയും പറയും. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർ പ്രൊഫ.സി.എം ലോഹിതൻ, യൂണിയൻ കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ടി.മുരളി, ദിനു വാലപറമ്പിൽ, ഡി.ഷിബു, പി.എസ് അശോക് കുമാർ, കെ.സുധീർ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ വി.മുരളീധരൻ, ഡി.സജി, ഡോ.വി.അനുജൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുരബാല, സെക്രട്ടറി ലേഖ അജിത്ത് എന്നിവർ സംസാരിക്കും.

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ ആദ്യവർഷം പഠിക്കുന്ന കുട്ടികൾക്കും കാഷ് അവാർഡ് നൽകും .വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ ചടങ്ങിൽ ആദരിക്കും.