മാവേലിക്കര: എ.ആർ രാജരാജ വർമ സ്മാരകത്തിൽ നടക്കുന്ന മലയാള ഭാഷ വാരാചരണം ഇന്ന് സമാപിക്കും. രാവിലെ 9.30ന് നടക്കുന്ന സമാപന സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഓണാട്ടുകര ഭാഷ, ചരിത്രം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടർ മുരളീധരൻ തഴക്കര വിഷയാവതരണം നടത്തും. ഇന്നലെ നടന്ന കവിയരങ്ങ് ഡോ.സജി കരിങ്ങോല ഉദ്ഘാടനം ചെയ്തു. സുധീർ കട്ടച്ചിറ അദ്ധ്യക്ഷനായി. സത്യൻ കോമല്ലൂർ, പി പ്രകാശ്, കുറത്തിയാടൻ പ്രദീപ്, അനിൽ മുട്ടാർ, രാജീവ് പുരുഷോത്തമൻ, ജെ ഉണ്ണികൃഷ്ണകുറുപ്പ്, ജയദേവൻ, കുഞ്ഞുകുഞ്ഞ്, ബിന്ദു ആർ.തമ്പി, റീന ടി.രഘുനാഥ്, അനിത അരുന്ധതി, ഷാലു ജോമോൻ എന്നിവർ കവിത അവതരിപ്പിച്ചു.