മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 3272ാം നമ്പർ പ്രായിക്കര ശാഖായോഗത്തിലെ ഒന്നാമത് പ്രതിഷ്ഠാ വാർഷിക ആഘോഷം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 11ന് ഗുരുദേവ ദർശന പഠനക്ലാസ്, വൈകിട്ട് 4ന് സർവൈസ്വര്യ വിളക്കുപൂജ . നാളെ രാവിലെ 9.30ന് പ്രഭാഷണം, വൈകിട്ട് 4ന് സമ്മേളനം മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സജീവ് പ്രായിക്കര അദ്ധ്യക്ഷനാവും. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി.എം പണിക്കർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് ബാബു ആദരിക്കൽ ചടങ്ങ് നിർവ്വഹിക്കും. ശാഖാ സെക്രട്ടറി റ്റി.എം പ്രസാദ് സ്വാഗതവും വനിതാസംഘം സെക്രട്ടറി ഉഷാ ഷാജി നന്ദിയും പറയും.