vvhs

ചാരുംമൂട്: സംസ്ഥാന ശാസ്ത്രോത്സവത്തിൽ 28 പോയിന്റോടെ താമരക്കുളം വി.വി.എച്ച്.എസ്.എസ് സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡൽ, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് , സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി 15 പോയിന്റോടെയാണ് ഒന്നാമതെത്തിയത്. ഇൻവെസ്റ്റിഗേറ്ററി പ്രോജക്ടിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി.

ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ക്വിസ് മത്സരത്തിൽ എ ഗ്രേഡും നേടി 13 പോയിന്റ് സ്വന്തമാക്കി. 2006ലും 2010ലും സംസ്ഥാന ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ശാസ്ത്ര അദ്ധ്യാപകരായ ആർ. രതീഷ് കുമാർ, സി.ആർ. ബിനു, എസ്.അജിത് കുമാർ, റാഫി രാമനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ സജ്ജരാക്കിയത്.

പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഹെഡ്മിസ്ട്രസ് സുനിത ഡി.പിളള, ഡെപ്യൂട്ടി എച്ച്.എം എ.എൻ. ശിവപ്രസാദ്, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ പിന്തുണയും മികച്ച നേട്ടത്തിന് പിന്നിലുണ്ടായിരുന്നു.