എടത്വ: പാടത്ത് പുല്ല് വെട്ടുന്നതിനിടെ കുഴഞ്ഞുവീണ കർഷകൻ, നിരണം പഞ്ചായത്ത് 13-ാം വാർഡ് എട്ടിയാടിമുട്ട് വീട്ടിൽ എബ്രഹാം മത്തായി (63) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് തലവടി കൃഷിഭവൻ പരിധിയിൽപ്പെട്ട വട്ടടി കൊച്ചാലുംചുവട് പാടത്തായിരുന്നു സംഭവം. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ. മക്കൾ: ലിജു, ലീന. മരുമകൻ: ജോയിസ്.