മങ്കൊമ്പ്: വെളിയനാട് വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവം ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ രമേശ് രമേശ് അദ്ധ്യക്ഷത വഹിച്ചു. ബിമൽകുമാർ രാമങ്കരി മുഖ്യപ്രഭാഷണവും ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. കാവാലം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ മാനേജർ ഫാ. സിറിൾ ചേപ്പില കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വെളിയനാട് എ.ഇ.ഒ കെ.എം. വിദ്യാസാഗർ, സംഘാടകസമിതി കൺവീനർ എ.ജെ. തോമസ്, ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറം കൺവീനർ എം.പി. ബെന്നിമോൻ, പി.ടി.എ പ്രസിഡന്റ് തോമസുകുട്ടി സെബാസ്റ്റ്യൻ, റോഷ്ണികെ.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.