ചേർത്തല:ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ കഞ്ഞിക്കുഴി ബ്ലോക്ക് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് എത്തും.കേന്ദ്ര ഗ്രാമ വികസന മന്ത്റാലയത്തിലെ ഉദ്യോഗസ്ഥ സംഘമാണ് എത്തുന്നത്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കരിപ്പേൽ ചാൽ നവീകരിച്ചതും തണ്ണീർമുക്കത്ത് മഴ വെളള സംഭരണികൾ സ്ഥാപിച്ചതും ദേശിയ തലത്തിൽ ശ്രദ്ധപിടിച്ച് പ​റ്റാൻ കഴിഞ്ഞതായി ബ്ലോക്ക് പ്രസിഡന്റ് പ്രഭാമധു പറഞ്ഞു.